തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടിത്തമുണ്ടായ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. കെട്ടിടത്തില്‍ തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബി സന്ധ്യ പറഞ്ഞു.
ബ്ലീച്ചിംഗ് പൗഡറില്‍ വെള്ളം കലര്‍ന്നാല്‍ തീപിടിത്തം ഉണ്ടാകാം. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ. അതേസമയം സംസ്ഥാനത്തെ എല്ലാ മരുന്ന സംഭരണ ശാലകളിലും ഫയര്‍ ഓഡിറ്റ് നടത്താന്‍ ബി സന്ധ്യ നിര്‍ദേശം നല്കി.
ഇടിഞ്ഞുവീണ കെട്ടിടത്തിന് മതിയായ സുരക്ഷയുണ്ടായിരുന്നില്ലെന്നും ബി സന്ധ്യ പറഞ്ഞു. ഹോളോബ്രിക് കൊണ്ട് നിര്‍മിച്ച കെട്ടിടത്തില്‍ ബീമുകളില്ലായിരുന്നെന്നും അതിനാലാവാം ചുമര് ഇടിഞ്ഞതെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം തീപിടിച്ച കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന 16 കോടിയുടെ മരുന്നുകള്‍ സുരക്ഷിതമാണെന്ന് കിന്‍ഫ്ര എം.ഡി സന്തോഷ് കോശി വ്യക്തമാക്കി.