ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനെ കറൻസി നോട്ടിൽനിന്ന് ഓസ്ട്രേലിയ നീക്കി. ഓസ്ട്രേലിയൻ സെൻട്രൽ ബാങ്ക് ഇന്നലെ പുറത്തിറക്കിയ യുഎസ്ഡി (ഓസ്ട്രേലിയൻ ഡോളർ) അഞ്ചിൽ ചാൾസ് രാജാവിന്റെ ചിത്രത്തിനു പകരം തദ്ദേശീയ ഡിസൈനറുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. എന്നാൽ, പുതിയ നാണയത്തിൽ രാജാവിന്റെ ചിത്രം ആലേഖനം ചെയ്യപ്പെടുമെന്ന് കരുതുന്നു.
സർക്കാരുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷമാണ് ചാൾസ് രാജാവിന്റെ ചിത്രം നീക്കം ചെയ്തതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ബ്രിട്ടനുമായി സഹകരണം തുടരണമോ എന്ന കാര്യത്തിൽ മറ്റു മുൻകാല കോളനി രാജ്യങ്ങളെപ്പോലെ ഓസ്ട്രേലിയയും ആലോചിക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ ചിത്രത്തിനു പകരമായാണ് അഞ്ച് യുഎസ്ഡി നോട്ടിൽ പുതിയ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്.
രാജ്ഞി കഴിഞ്ഞവർഷം അന്തരിച്ചിരുന്നു. നോട്ടിന്റെ മറുവശത്ത് പതിവുപോലെ ഓസ്ട്രേലിയൻ പാർലമെന്റിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.