ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ പുതിയ റോഡ് നിയമം സെപ്റ്റംബർ 16 ന് നടപ്പിലാക്കും. സംസ്ഥാനത്തെ തിരക്കേറിയ റോഡുകളിൽ അപകടങ്ങളോ തകർച്ചകളോ മൂലം തൊഴിലാളികൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ക്വീൻസ്ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് മെയിൻ റോഡ്സ് മന്ത്രി മാർക്ക് ബെയ്ലി അറിയിച്ചു. ഈ വർഷം ആദ്യം മുതൽ 193 പേരാണ് ക്വീൻസ്ലാൻഡിലെ വിവിധ റോഡപകടങ്ങളിലായി മരണപ്പെട്ടിട്ടുള്ളത്.
ഇതുമൂലം ക്വീൻസ്ലാൻഡിലെ ഡ്രൈവർമാർക്ക് നൂറുകണക്കിന് ഡോളറുകളും പോയിന്റുകളും നഷ്ടമാകും. റോഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് അംഗീകരിക്കപ്പെട്ടിട്ടുള്ള ഡ്രൈവിംഗ് പ്രാക്ടീസ് നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ, ഫയർ ട്രക്കുകൾ, ട്രാൻസ്പോർട് എൻഫോഴ്സ്മെന്റ് വാഹനങ്ങൾ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് റോഡിൽ മറ്റ് ഡ്രൈവർമാർ വേഗത കുറയ്ക്കുകയും വഴി നൽകുകയും ചെയ്യണം. ടോ ട്രക്കുകൾ, റോയൽ ഓട്ടോമൊബൈൽ ക്ലബ്ബ് ഓഫ് ക്വീൻസ്ലാൻഡ് തുടങ്ങിയ ബ്രേക്ക്ഡൌൺ സഹായധാതാക്കളെയും പുതിയ നിയമ നിർമാണത്തിന്റെ ഭാഗമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.