ബഹിരാകാശത്തുനിന്നുള്ള യു.എ.ഇയുടെ ചിത്രം പങ്കുവെച്ച് സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയശേഷം ആദ്യമായാണ് പകൽസമയത്തെ യു.എ.ഇയുടെ ചിത്രം സുൽത്താൻ പകർത്തുന്നത്. ഭൂമിയിൽ നിന്ന് 420 കിലോമീറ്റർ അകലെ നിന്ന് എടുത്ത മനോഹരമായ ചിത്രത്തിൽ യുഎഇയും അയൽരാജ്യമായ സൗദി അറേബ്യയുമാണ് ഉള്ളത്.
ലോകത്ത് എവിടെയായിരുന്നാലും എന്റെ പാതകൾ വീട്ടിലേക്കാണ് നയിക്കുന്നതെന്നും ബഹിരാകാശത്ത് നിന്നും നമ്മുടെ മനോഹരമായ രാജ്യത്തിന്റെ കാഴ്ച ഓരോ തവണയും എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് ചിത്രത്തിനൊപ്പം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സുൽത്താൻ അൽ നെയാദി, നാസയുടെ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വാറൻസ് ഹോബർഗ്, റഷ്യൻ സഞ്ചാരി അൻഡ്രേ ഫെഡിയിവ് എന്നിവരുമായി മാർച്ച് 2നാണ് ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ആറുമാസത്തോളം നാസയുടെ ക്രൂ സിക്സിന്റെ ഭാഗമായി സുൽത്താൻ അൽ നെയാദി സ്പേസ് സ്റ്റേഷനിൽ ഗവേഷണങ്ങളുമായി ചെലവിടും.
على الأرض، أينما ذهبت تقودني خطاي إلى وطني الحبيب.. وفي الفضاء، كيفما نظرت تبقى الإمارات وجهتي ومحطّ أنظاري.. ????????
No matter where I am in the world, my path always leads me home. And even from Space, the site of our beautiful country takes my breath away every time. ???????? pic.twitter.com/khJ340PcDr
— Sultan AlNeyadi (@Astro_Alneyadi) March 14, 2023