ഏഷ്യാ കപ്പിൽ ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. വൈകിട്ട് 7.30ന് ഷാർജയിലാണ് മത്സരം. ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരെ കളിച്ച അതേ ടീമംഗങ്ങളാവും ഇന്നുമിറങ്ങുക. ബംഗ്ലാദേശ് ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസനും അഫ്ഗാനെ മുഹമ്മദ് നബിയുമാണ് നയിക്കുന്നത്.
ഏഷ്യകപ്പിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ഹോംങ്കോങ് ആണ് ഇന്ത്യയുടെ എതിരാളികൾ. അതേസമയം കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ ഇന്ത്യ തകർപ്പൻ ജയമായിരുന്നു നേടിയത്. ഹാർദ്ദിക്ക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെയായിരുന്നു ഇന്ത്യക്ക് മിന്നും ജയം നേടാൻ സാധിച്ചത്.