2022 ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് ദുബായ് പോലീസ് അറിയിച്ചു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്മാർട്ട് ടെക് സംവിധാനമാണ് ദുബായ് പോലീസ് ഉപയോഗിക്കുന്നത്. ഓഗസ്റ്റ് 27 നും സെപ്റ്റംബർ 11 നും ഇടയിൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ സുരക്ഷാ നടപടികൾ ദുബായ് ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി (ESC) അവലോകനം ചെയ്തു.
മത്സരങ്ങൾ സുരക്ഷിതമാക്കാൻ സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് ദുബായ് പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്സ് ആക്ടിംഗ് അസിസ്റ്റന്റ് കമാൻഡർ ബ്രിഗേഡിയർ റാഷിദ് ഖലീഫ അൽ ഫലാസി പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ എല്ലാ സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും പാലിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള ദുബായ് ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയുടെ ബോധവൽക്കരണ ശ്രമങ്ങളും നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.