കണ്ണൂർ:ADM നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട പി പി ദിവ്യ മുൻകൂർ ജാമ്യത്തിനായുളള ഹർജിയിൽ നവീന്റെ യാത്രയയപ്പ് ചടങ്ങിൽ താൻ പങ്കെടുത്തത് കളക്ടർ അരുൺ കെ വിജയന്റെ അറിവോടെയെന്ന് പരാമർശിച്ചിരുന്നു.
എന്നാൽ ഈ വാദം കണ്ണൂർ കളക്ടർ തളളുകയാണ്. പരിപാടിയുടെ സംഘാടകൻ താനല്ലെന്നും ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ.കളക്ടര്‍ ക്ഷണിച്ചിട്ടാണോ പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന ചോദ്യത്തിന് പരിപാടി നടത്തുന്നത് കളക്ടറല്ല, സ്റ്റാഫ് കൗണ്‍സിലാണെന്നും അരുൺ കെ വിജൻ.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടാണെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അരുണ്‍ കെ. വിജയന് പറഞ്ഞു. മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് ഒരു കുറ്റസമ്മതമല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.