ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് അർജൻ്റീനയും പോളണ്ടും ഇന്നിറങ്ങും. അര്‍ജന്റീനയ്ക്കും പോളണ്ടിനും ജയം അനിവാര്യമാണ്. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഇതിഹാസ താരങ്ങളായി ലയോണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും നേർക്കുനേർ വരുന്നു എന്നതാണ് ഈ മത്സരത്തിൻ്റെ ആവേശം.
ഗ്രൂപ്പ് സിയിൽ നാല് പോയിന്റുമായി പോളണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. സൗദിക്കൊപ്പം മൂന്ന് പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനത്തായതിനാൽ അർജൻ്റീനയ്ക്ക് ജയിച്ചേ മതിയാകൂ. അതേസമയം സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. സൗദി അറേബ്യ- മെക്സിക്കോ മത്സരഫലത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ ഭാവി.