ആപ്പിളിന്റെ പരമ്പരാഗത ലോഞ്ചിങ് ഇവന്റിന് മുന്നോടിയായി എം ടു പ്രോ, എം ടു മാക്സ് ചിപ്പുകളാൽ പ്രവർത്തിക്കുന്ന പുതിയ മാക്ബുക്കുകൾ ആപ്പിൾ പുറത്തിറക്കി. ഏറ്റവും പുതിയ ഐഫോൺ 14 സീരീസിനേക്കാൾ വിലകുറഞ്ഞ മാക് മിനിയുടെ വില 599 ഡോളറിലാണ് ആരംഭിക്കുന്നത്. ജനുവരി 24 മുതലായിരിക്കും പുതിയ പ്രൊഡക്ടുകൾ മാർക്കറ്റിൽ ലഭ്യമാകുക. എന്നിരുന്നാലും ആപ്പിൾ ലാപ്ടോപ്പുകളുടെ വിലനിർണ്ണയ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
അതേസമയം പുതിയ മാക്ബുക്ക് പ്രോയുടെ പ്രകടനം ഇന്റൽ അടിസ്ഥാനമാക്കിയുള്ള മാക്ബുക്ക് പ്രോയേക്കാൾ ആറിരട്ടി വേഗതയുള്ളതാണെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. കമ്പനിക്ക് പരമ്പരാഗതമായി ഒരു വർഷത്തിൽ നാല് ലോഞ്ച് ഇവന്റുകൾ ഉണ്ട്. മാർച്ചിൽ ആപ്പിൾ ഐ മാകും ആക്സസറികളും സമാരംഭിക്കുമ്പോൾ ആദ്യ സ്പ്രിംഗ് ഇവന്റും ഷെഡ്യൂൾ ചെയ്യുമെന്ന് അറിയിച്ചു.