ഇന്ത്യയിലെ ആപ്പിൾ ഫോൺ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച 5G ലഭ്യമാകും. ആപ്പിൾ ഐഒഎസ് 16 ബീറ്റ സോഫ്റ്റ്വെയർ അപ്ഗ്രേഡുകൾ പുറത്തിറങ്ങുന്നതോടെയാണ് 5G ലഭിക്കുക. ഐഫോൺ ഉപയോക്താക്കൾക്ക് പ്രോഗ്രാമും സോഫ്റ്റ്വെയറും സൗജന്യമാണെന്നും ആപ്പിൾ അറിയിച്ചു.
ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12, ഐഫോൺ എസ്ഇ (മൂന്നാം തലമുറ) മോഡലുകളിലുള്ള എയർടെൽ, റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 5 ജി സേവനങ്ങൾ ആക്സസ് ചെയ്യാൻ ആപ്പിളിന്റെ ബീറ്റ സോഫ്റ്റ്വെയർ പ്രോഗ്രാം ഉപയോഗിക്കാം. സൈൻ-അപ്പ് പ്രക്രിയയിൽ ആപ്പിൾ ബീറ്റ സോഫ്റ്റ്വെയർ പ്രോഗ്രാം കരാർ അംഗീകരിക്കുന്ന സാധുവായ ആപ്പിൾ ഐഡി ഉള്ള ആർക്കും ബീറ്റ സോഫ്റ്റ്വെയർ പ്രോഗ്രാം ലഭ്യമാണ്.
പ്രീ-റിലീസ് ചെയ്ത സോഫ്റ്റ്വെയർ പരീക്ഷിച്ചുനോക്കാനും അതിന്റെ സവിശേഷതകൾ മനസിലാക്കാനും ബീറ്റ പ്രോഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. പ്രശ്നങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കാനും ആപ്പിളിന്റെ സോഫ്റ്റ്വെയർ കൂടുതൽ മികച്ചതാക്കാനും ഉപയോക്താക്കൾക്ക് നിർദേശം നൽകാം.