ലോകത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ആപ്പിൾ കരാർ ജീവനക്കാരെ പിരിച്ചു വിട്ടു. 100 ഓളം പേർക്കാണ് ഇതുമൂലം തൊഴിൽ നഷ്ടമായത്. കമ്പനിയിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ.
ആദ്യമായാണ് കമ്പനി ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത്. കമ്പനിയുടെ ബിസിനസ് ആവശ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഇത്തരം നടപടികൾ കൈകൊള്ളുന്നതെന്ന് ആപ്പിൾ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് അറിയിച്ചു.
1,50,000 ത്തിൽ കൂടുതൽ ജീവനക്കാരാണ് കാലിഫോർണിയയിലെ കുപ്പാർത്തീനോയിൽ ആപ്പിളിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ ഉള്ളത് . 2019 ലും സമാനമായ രീതിയിൽ അയർലൻഡിലുള്ള കോർക്കിൽ നിന്നും കരാർ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. സാങ്കേതിക സഹായങ്ങൾക്കും ഉപഭോകൃത സേവനങ്ങൾക്കുമാണ് കരാർ തൊഴിലാളികളെ നിയമിക്കുന്നത്. പിരിച്ചു വിട്ട ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യങ്ങളും രണ്ട് മാസത്തെ ശമ്പളവും നൽകും. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ടെസ്ല, ഓറക്കൾ എന്നീ മുൻനിര കമ്പനികളും ചിലവുചുരുക്കലുമായി ബന്ധപ്പെട്ട് കരാർ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.