ബ്ലെസിയുടെ ആടുജീവിതത്തെ പ്രശംസിച്ച് ബോളിവുഡ് നടന് അനുപം ഖേര്‍. ആടുജീവിതത്തിന്റെ ടീസര്‍ കണ്ടതിനെ തുടര്‍ന്ന് എക്സിലൂടെയാണ് അനുപം ഖേര്‍ ബ്ലെസിയെയും സിനിമയെയും പ്രശംസിച്ചത്. ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ തനിക്ക് അസൂയയുണ്ടെന്നും അനുപം ഖേര്‍ കുറിച്ചു.
‘പ്രിയപ്പെട്ട ബ്ലെസി സര് മലയാളം ക്ലാസിക് ആയ പ്രണയത്തില്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ ആടുജീവിതത്തിന്റെ ടീസര്‍ ഞാന്‍ കണ്ടു. നിങ്ങള്‍ ഈ രാജ്യത്തെ മികച്ച സംവിധായകരില്‍ ഒരാളാണ്. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ എനിക്ക് ചെറിയ അസൂയയുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും അഭിനന്ദനങ്ങള്‍’, എന്നാണ് അനുപം ഖേര്‍ പറഞ്ഞത്.
Dear #Blessy Sir! I had the honour of working with you in the #Malayalam classic #Pranyam! Now after watching teaser of your forthcoming film #TheGoatLife! #Aadujeevitham, you are truly one of the finest directors of our country! I am a bit jealous that I am not part of this… pic.twitter.com/6pPmRLvo3e
— Anupam Kher (@AnupamPKher) December 3, 2023
അനുപം ഖേറിന്റെ ട്വീറ്റിന് മറുപടിയുമായി ബ്ലസിയും രംഗത്തെത്തി. ‘അനുപം ഖേര്‍ ജി നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. നിങ്ങളെപ്പോലെ അനുഭവസമ്പത്തുളള നടന്റെ അഭിനന്ദനം ആടുജീവിതത്തിന്റെ വിജയത്തിന് വളരെയധികം ഫലപ്രദമായിരിക്കു”മെന്നാണ് ബ്ലെസി നല്കിയ മറുപടി.
അതേസമയം ബെന്യാമിനിന്റെ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഏപ്രില്‍ 10, 2024ന് റിലീസ് ചെയ്യും.