ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രം അനിമല്‍ ആഗോള ബോക്സ് ഓഫീസില്‍ 600 കോടി കളക്ട് ചെയ്തു. ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ച്ച പിന്നിടുമ്പോള്‍ തന്നെ വലിയ റെക്കോഡുകളാണ് ചിത്രം ബോക്സ് ഓഫീസില്‍ തീര്‍ക്കുന്നത്. ചിത്രം 600 കോടി ആയതോടെ അനിമല്‍ രണ്‍ബീറിന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരിക്കുകയാണ്.
രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സഞ്ജുവായിരുന്നു രണ്‍ബീറിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. ആഗോള തലത്തില്‍ 586.85 കോടിയാണ് ചിത്രം നേടിയിരുന്നത്. ഇപ്പോഴിതാ 600 കോടി നേടിയതോടെ ചിത്രം സഞ്ജുവിനെ പിന്നിലാക്കിയിരിക്കുകയാണ്.
നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരു പോലെ വിമര്‍ശനവും പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമാണ് അനിമല്‍. ചിത്രത്തില്‍ രണ്‍ബീറിന്റെ പ്രകടനത്തെ എല്ലാവരും ഒരുപോലെ പ്രശംസിച്ചിരുന്നു. രണ്‍വിജയ് എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും അധികം വയലന്‍സ് നിറഞ്ഞ ചിത്രം കൂടിയാണ് അനിമല്‍.
അതേസമയം ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 300 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 361.08 കോടിയാണ് ഇന്ത്യയിലെ മാത്രം കളക്ഷന്‍. ഡിസംബര്‍ 1നാണ് അനിമല്‍ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്.
The Blockbuster’s Triumph continues 🪓
Book your Tickets 🎟️ https://t.co/kAvgndK34I#AnimalTakesOverTheNation #AnimalInCinemasNow #Animal #AnimalHuntBegins #BloodyBlockbusterAnimal #AnimalTheFilm @AnimalTheFilm @AnilKapoor #RanbirKapoor @iamRashmika @thedeol @tripti_dimri23… pic.twitter.com/F65Wrnn63c
— Animal The Film (@AnimalTheFilm) December 9, 2023