കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടി മരിച്ച സംഭവത്തിൽ അക്രമാസക്തരായ ജനക്കൂട്ടം പൊലീസുകാരെ തല്ലിചതച്ചു. ഉത്തർ ദിനാജ്പൂർ ജില്ലയിലെ കാളിഗഞ്ചിൽ ആണ് സംഭവം. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം വ്യാപകമായി അക്രമം അഴിച്ചുവിടുകയും കാളിഗഞ്ച് പൊലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. തുടർന്നാണ് പൊലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ചത്. പൊലീസുകാരെ ആളുകൾ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദിനാജ്പൂരിലെ ഗോത്രവർഗക്കമായ രാജ്ബോങ്ഷി വിഭാഗത്തിലെ ഒരു പെൺകുട്ടിയുടെ മരണമാണ് വലിയ അക്രമങ്ങളിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ നടത്തിയ മാർച്ചാണ് അക്രമത്തിൽ കലാശിച്ചത്. പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടെന്ന പ്രചരണമാണ് അക്രമത്തിന് കാരണമായത്.
അതേസമയം പ്രതിഷേധക്കാരുടെ ഗുണ്ടായിസം ഉണ്ടായിട്ടും പോലീസ് ഉദ്യോഗസ്ഥർ സംയമനം പാലിച്ചുവെന്നും ഇടതുമുന്നണി ഭരണകാലത്തെപ്പോലെ വെടിയുതിർത്തില്ലെന്നും സംഭവത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും പ്രദേശത്ത് അനാവശ്യമായി സംഘർഷം പടർത്തുകയും ചെയ്യുന്നവരെ പിടികൂടേണ്ടതുണ്ടെന്ന് കുനാൽ ഘോഷ് പറഞ്ഞു.
ചൊവ്വാഴ്ച ഗോത്രവർഗ സംഘടനകളുടെ നേതൃത്വത്തിൽ കലിയഗഞ്ച് പോലീസ് സ്റ്റേഷൻ ഘരാവോ ചെയ്തിരുന്നു. പിന്നാലെ ജനം പോലീസ് സ്റ്റേഷന് തീയിടുകയും നിരവധി പോലീസ് വാഹനങ്ങളും സ്റ്റേഷനോട് ചേർന്നുള്ള പോലീസ് ക്വാർട്ടേഴ്സുകളും കത്തിക്കുകയും ചെയ്തു. പൊലീസിന് നേരെ അതിശക്തമായ കല്ലേറും ഉണ്ടായി. നിരവധി പൊലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു സിവിൽ പൊലീസ് ഓഫീസർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
কালিয়াগঞ্জ।
এই গুন্ডামির পরেও পুলিশ সংযত ছিল, গুলি চালায়নি।
বামফ্রন্টের পুলিশ হলে গুলিতে মৃত্যুর মিছিল হত, যেমন হয়েছিল বারবার।
হামলাকারীদের গ্রেপ্তার চাই। যারা প্ররোচনা দিয়েছে, তাদেরকেও ধরা দরকার।
ধর্ষণের মিথ্যা কথা রটানো, উত্তেজনা ছড়িয়ে এই হামলা কঠোর শাস্তিযোগ্য। pic.twitter.com/ogrww28IAG
— Kunal Ghosh (@KunalGhoshAgain) April 26, 2023
Shocking video has surfaced from #Kaliaganj yesterday where an angry mob can be seen thrashing #Bengal police officers after a protest march over the death of a minor turned violent in #Dinajpur. One civic volunteer is said to be in critical condition pic.twitter.com/LQ0cbjeBrl
— Indrajit Kundu | ইন্দ্রজিৎ (@iindrojit) April 26, 2023