ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെ സ്ഥാനപ്പേര് തെറ്റിച്ച് വേദിയിലേക്ക് ക്ഷണിച്ചതിൽ അനിഷ്ടം. ജനറൽ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചാണ് അവതാരകൻ രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത്.തെറ്റ് മനസിലാക്കി തിരുത്തി വിളിച്ചതാകട്ടെ ചലച്ചിത്ര അക്കാദമി ജനറൽ സെക്രട്ടറിയെന്നും. ഇതോടെ വേദിയിൽ കയറാതിരുന്ന രഞ്ജിത്തിനെ തെറ്റ് തിരുത്തി മാപ്പ് പറഞ്ഞ് അവതാരകൻ വേദിയിലേക്ക് വിളിച്ചുകയറ്റി.
ദൃശ്യങ്ങൾക്ക് കടപ്പാട് – Shaji Pappan Media
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൈവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. പെട്ടെന്നുള്ള അമ്പരപ്പിൽ സംഭവിച്ച് പോയതാണെന്ന് പറഞ്ഞ് അവതാരകൻ സന്ദർഭത്തെ കൈകാര്യം ചെയ്തതോടെയാണ് എതിർപ്പ് മാറ്റി രഞ്ജിത് വേദിയിലെത്തിയത്. വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണെന്നും എല്ലാം അറിയാമെന്ന ധാരണയിൽ ഇട്ടാവട്ട സ്റ്റേജിൽ നിന്ന് സംസാരിക്കുന്നതല്ല ലോകം. അതിനുമപ്പുറത്തേക്ക് ആളുകളെ തിരിച്ചറിയാൻ സാധിക്കണമെന്നും. അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ജനറൽ സെക്രട്ടറി എന്ന് ആദ്യമായാണ് കേൾക്കുന്നതെന്നും ഈ ചെറുപ്പക്കാരനെ കൊല്ലാതെ വിടുന്നെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നന്ദി പറഞ്ഞ അവതാരകൻ തന്മയത്വത്തോടെ രംഗം കൈകാര്യം ചെയ്തു.