ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക് വേരിഫിക്കേഷന് നഷ്ടമായതിന് പിന്നാലെ രസികന്‍ പ്രതികരണവുമായി അമിതാഭ് ബച്ചന്. സബ്സ്ക്രിപ്ഷനായുള്ള പണം നല്‍കിയിട്ടുണ്ടെന്നും ബ്ലൂ ടിക് തിരികെ തരണം. കൈകൂപ്പി അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ ടി 4623-ഹേയ് ട്വിറ്റര്‍, കേള്‍ക്കുന്നുണ്ടോ? സബ്സ്ക്രിപ്ഷന് സേവനത്തിനായി ഞാന്‍ പണമടച്ചിട്ടുണ്ടല്ലോ. ദയവായി എന്റെ പേരിന് മുന്നില്‍ ആ നീല താമര ചിഹ്നം വെക്കൂ. അപ്പോഴേ ആള്‍ക്കാര്‍ക്ക് ഞാന്‍ അമിതാഭ് ബച്ചന് ആണെന്ന് മനസിലാവൂ. കൈകൂപ്പി ചോദിക്കുകയാണ്. ഇനി കാലിലും വീഴണോ?, എന്നായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, സല്മാന് ഖാന്, ദീപിക പദുക്കോണഅ#, ആലിയ ഭട്ട്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിന് ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് താരങ്ങളായ വീരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങഇ നിരവധി പ്രമുഖര്‍ക്ക് ബ്ലൂടിക്ക് നഷ്ടമായിരുന്നു.
ട്വിറ്ററിന്റെ പുതിയ പരിഷ്കാരത്തിന്റെ ഭാഗമായാണ് നടപടി. നേരത്തെ സൗജന്യമായാണ് ബ്ലൂ ടിക് നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ സബ്സ്ക്രിപ്ഷനെ അടിസ്ഥാനമാക്കിയാണ് ബ്ലൂ ടിക് നല്‍കുക.
ബ്ലൂ ടിക് അടക്കമുള്ള സേവനങ്ങള്‍ക്ക് എട്ട് ഡോളര്‍ വരെ പ്രതിമാസം ഈടാക്കാന്‍ ആണ് ഇലോണ്‍ മസ്ക് തീരുമാനിച്ചത്.