ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
2019 ഡിസംബറിലാണ് പാര്‍ലമെന്റ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. സി.എ.എ എന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ അഭയാര്ത്ഥികള്ലക്ക് ഇന്ത്യയിലേക്ക് സ്വാഗതം എന്നും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു എന്നും അമിത് ഷാ പറഞ്ഞു. രാജ്യതലസ്ഥാനത്ത് നടന്ന ഇ ടി നൗ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷം പ്രത്യേകിച്ചും, മുസ്ലീം വിഭാഗത്തെ പ്രകോപിതരാക്കുകയാണ്. സിഎഎ ആരുടെയും പൗരത്വം എടുത്തു കളയാനല്ല. ബംഗ്ലാദേശിലും പാകിസ്ഥാനിലും വേട്ടയാടപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് നിയമം എന്നും അമിത് ഷാ പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷയുണ്ടെന്നും ബിജെപി 370സീറ്റുകള്‍ കിട്ടുമെന്നും എന്‍ഡിഎയ്ക്ക് 400 സീറ്റിലധികം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു ആന്‍ഡ് കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങള്‍ 370 സീറ്റുകള്‍ തന്ന് തങ്ങളെ അനുഗ്രഹിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.