കാർബൺ രഹിത ഒമാൻ പദ്ധതി നടപ്പാക്കാനൊരുങ്ങി ഒമാൻ. 2025 ഓടെ പൂർണ്ണമായും ഒമാൻ കാർബൺ രഹിതമാക്കി മാറ്റുമെന്ന തീരുമാനത്തിന് അമേരിക്ക അഭിനന്ദനമറിയിച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം ചേർന്നത്. യോഗത്തിൽ കാർബൺ രഹിത പദ്ധതിയ്ക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി.
പുതിയ പ്രഖ്യാപനം പരിസ്ഥിതിയെ സംരക്ഷിക്കുന്നതാണെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പരിസ്ഥിതികാര്യ പ്രതിനിധി ജോൺ കെറി പറഞ്ഞു. അതേസമയം കാർബൺ രഹിത ഒമാൻ പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യം വച്ച് ഒമാൻ സസ്റ്റയ്നബിളിറ്റി സെന്റർ സ്ഥാപിക്കാൻ സുൽത്താൻ ഉത്തരവിട്ടിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട പ്ലാനുകളും മേൽനോട്ടം വഹിക്കുന്നതും ഒമാൻ സസ്റ്റയ്നബിളിറ്റി സെന്ററായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.