ആലുവയില്‍ ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. കുട്ടിയുടെ ക്ലാസ് മുറിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
കുട്ടിയെ അവസാനമായി കാണാന്‍ സഹപാഠികളും നാട്ടുകാരും സ്കൂളിലേക്ക് എത്തുകയാണ്. കണ്ണീരോടെയാണ് ആളുകള്‍ കുട്ടിയെ കണ്ടുമടങ്ങുന്നത്. അധ്യാപകരും സഹപാഠികളും കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
മൃതദേഹം ഇന്ന് സംസ്കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരിക്കും മൃതദേഹം സംസ്കരിക്കുക.
കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണെന്ന് പ്രതി അസഫാക്ക് മൊഴി നല്‍കിയിരുന്നു. കുട്ടി ലൈംഗികമായി പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുള്ളതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.