തൃശൂർ ശ്രീ കേരള വർമ്മ കോളേജിലെ പൂർവ വിദ്യാർഥി സംഘടനയായ ശ്രീ കേരള വർമ്മ കോളേജ് അലുംനി ഇന്റർനാഷണൽ പിങ്ക് മാസം ആഘോഷിക്കുന്നു . ഈ മാസം 29 ശനിയാഴ്ച പ്രൈമസ് പ്രൈവറ്റ് സ്കൂൾ ദുബായ് അൽ വർക്കയിൽ വെച്ച് കേരള വർമ്മ കോളേജ് അലുംനി ഇൻ്റർനാഷണലും ആസ്റ്റർ ഹോസ്പിറ്റലും ചേർന്ന് സ്തനാർബുദ ബോധവത്കരണ കാമ്പയിനും സംഘടിപ്പിക്കും. വിവിധ പരിപാടികൾ വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി കോളേജ് അലുംനി അധികൃതർ അറിയിച്ചു.