റിയാദ്: പിഎസ്ജി വിട്ട് അൽ ഹിലാലിലേക്ക് കുടിയേറിയ നെയ്മറിന് സൗദി ഒരുക്കിയത് അത്യാഢംബര സൗകര്യങ്ങൾ. വാർഷിക വരുമാനമായി 100 മില്യൺ യൂറോയാണ് നെയ്മറിന് ലഭിക്കുക. മറ്റ് സൗകര്യങ്ങൾക്ക് പുറമെയാണ് പ്രതിഫലത്തുക
മത്സരങ്ങൾക്ക് ആകാശമാർഗം സഞ്ചരിക്കണമെങ്കിൽ സ്വകാര്യ വിമാനം. ബെന്റ്ലി കോണ്ടിനെന്റൽ ,ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ് , ലംബോർഗനി ഹുറാകാൻ എന്നീ ആഢംബര കാറുകളും അദ്ദേഹത്തിനായി നൽകിയിട്ടുണ്ട്. അദ്ദേഹത്തെ പരിചരിക്കാൻ 25 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്രചാരണത്തിനായി 5,00000 യൂറോയും നൽകും
പിഎസ്ജിയുമായി ആറ് വർഷത്തേക്കുള്ള കരാറാണ് നെയ്മർ അവസാനിപ്പിച്ചത്. 173 മത്സരങ്ങളിൽ പിസ്ജിക്ക് വേണ്ടി നെയ്മർ നേടിയത് 118 ഗോളുകളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ നെയ്മറും സൗദിയിലേക്ക് ചേക്കേറിയതോടെ ഏറെ ആവോശത്തിലാണ് ഫുട്ബോൾ ആരോധകർ.