അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാനി’ ന്റെ ഭാഗമാകാൻ പൃഥ്വിരാജ്. ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നടൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കബീർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുക. ഒരു മികച്ച ടീമിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട് എന്നും നടൻ കുറിച്ചു.
ബഡേ മിയാന്‍ ഛോട്ടേ മിയാൻ’ ഒരു ആക്ഷന്‍ സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയിൽ പൃഥ്വിരാജ് വില്ലനായാണോ എത്തുക എന്നാണ് പ്രേക്ഷകർ പ്രതികരണത്തിലൂടെ ചോദിക്കുന്നത്. നായികമാരായി ജാന്‍വി കപൂറും മാനുഷി ചില്ലറും എത്തും. അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്റോഫിന്റെയും നായികമാരായാണ് ഇരുവരും എത്തുക. മാനുഷിയും അക്ഷയ് കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.