പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഎം. എല്‍ഡിഎഫ് പുതുപ്പള്ളിയില്‍ വിജയിച്ചാല്‍ അത് ലോകാത്ഭുതമാകുമെന്ന് എകെ ബാലന് പ്രതികരിച്ചു.
ഇപ്പോള്‍ വലിയ അത്ഭുതം ഒന്നും സംഭവിക്കില്ലല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എകെ ബാലന് പറഞ്ഞു.
നാല് റൗണ്ട് വോട്ടുകള്‍ എണ്ണി കഴിയാറാകുമ്പോള്‍ തന്നെ 14,000ത്തിലധികം വോട്ടിലേക്ക് ലീഡ് നില ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയിട്ടുണ്ട്.
ജെയ്ക് കസി തോമസിന് വലിയ വോട്ടുകള്‍ പിടിക്കാനായില്ലെന്ന് ഇതിലൂടെ വ്യക്തമാണ്. യുഡിഎഫ് ക്യാംപുകള്‍ വോട്ടെണ്ണലിന് മുമ്പ് തന്നെ ആഘോഷത്തിലായിരുന്നെങ്കില് എല്‍ഡിഎഫ് ക്യാംപുകള്‍ മൂകമാണ്.