പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗമെന്ന് എകെ ആന്റണി. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധമില്ലായിരുന്നെങ്കില്‍ താന്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നുവെന്നും ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹമെന്നും എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് കെ.എസ്.യു പ്രവര്‍ത്തകനായി പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ കേരളത്തില്‍ കെ.എസ്.യുവിനെ യൂത്ത് കോണ്‍ഗ്രസിനെ കോണ്‍ഗ്രസിനെ യുഡിഎഫിനെ ഒക്കെ ശക്തിപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത വ്യക്തിയാണ് അദ്ദേഹം. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ ഏറ്റവും അടുത്ത സുഹൃത്താണ്. ഞാന്‍ എല്ലാം തുറന്നുപറയുന്ന സുഹൃത്താണ് ഉമ്മന്‍ ചാണ്ടി. വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പക്ഷെ കാണുമ്പോള്‍ എല്ലാം ഹൃദയം തുറന്ന് സംസാരിക്കാറുണ്ട്. അദ്ദേഹത്തെ കാണുമ്പോള്‍ ഒക്കെ എനിക്ക് വേദനയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്റെ വ്യക്തി ജീവിതത്തില്‍ എനിക്ക് പറ്റിയ ഏറ്റവും വലിയ നഷ്ടം, എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമായി മരണം വരെ അതുണ്ടാകും. കേരളത്തെ സംബന്ധിച്ചിടത്തോളം ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനില്ല. കുടുംബാംഗങ്ങളോടെല്ലാം ഞാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എകെ ആന്റണി പറഞ്ഞു.
എ.കെ ആന്റണിയുടെ വാക്കുകള്‍
ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമായാണ് ഞാന്‍ കണക്കാക്കുന്നത്. കേരളത്തിനുണ്ടായിട്ടുള്ള നഷ്ടമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും ഉണ്ടായിട്ടുള്ള നഷ്ടമായാണ് കണക്കാക്കുന്നത്. എന്റെ ഇത്രയും കാലമായുള്ള ജീവിതത്തില്‍ പൊതു ജീവിതത്തില്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൂടി പൊതുരംഗത്ത് വന്ന എന്റെ പൊതു ജീവിതത്തില്‍ എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് ആണ്. എന്റെ കുടുംബത്തിനുണ്ടായ വേര്‍പാടും ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടാണ്. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധമില്ലായിരുന്നെങ്കില്‍ ഞാന്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നു. എന്റെ കുടുംബ ജീവിതത്തിന്റെ കാരണക്കാരന്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഭാര്യയുമാണ്.
എന്റെ ഭാര്യയെ കണ്ടെത്തിയത് അദ്ദേഹത്തിന്റെ ഭാര്യയാണ്. ഉമ്മന്‍ ചാണ്ടിയെ വിലയിരുത്തുമ്പോള്‍ ആദ്യമായി ഞാന്‍ ഓര്‍ക്കുന്നത്, കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരില് ഒരാളാണ്. അദ്ദേഹത്തിന്റെ ജീവിതം ഊണിലും ഉറക്കത്തിലും പോലും അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടായിരുന്നത്, എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നായിരുന്നു. സഹായം തേടി തന്റെ അടുത്തേക്ക് വരുന്ന ആരേയും അദ്ദേഹം നിരാശനാക്കിയിട്ടില്ല. രോഗക്കിടക്കയില്‍ കിടക്കുമ്പോള്‍ പോലും തന്റെ സഹായം തേടി വരുന്നവരെ എങ്ങനെ സഹായിക്കാം എന്നായിരുന്നു അദ്ദേഹത്തിന് ചിന്ത. അതിനേക്കാളുപരി, സാധാരണ ജനങ്ങളെ കേരളത്തെ സ്നേഹിച്ച പൊതു പ്രവര്‍ത്തകനാണ്. കേരളത്തിലെ ജനങ്ങള്‍ക്കാണ് ഏറ്റവും വലിയ നഷ്ടം. കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവനചെയ്തിട്ടുള്ള ഭരണാധികാരികളില്‍ ഒരാളാണ് അദ്ദേഹം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് കെ.എസ്.യു പ്രവര്‍ത്തകനായി പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ കേരളത്തില്‍ കെ.എസ്.യുവിനെ യൂത്ത് കോണ്‍ഗ്രസിനെ കോണ്‍ഗ്രസിനെ യുഡിഎഫിനെ ഒക്കെ ശക്തിപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത വ്യക്തിയാണ് അദ്ദേഹം.
എന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ ഏറ്റവും അടുത്ത സുഹൃത്താണ്. ഞാന്‍ എല്ലാം തുറന്നുപറയുന്ന സുഹൃത്ത്. ഞങ്ങള്‍ തമ്മില്‍ രഹസ്യങ്ങളില്ല. വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പക്ഷെ കാണുമ്പോള്‍ എല്ലാം ഹൃദയം തുറന്ന് സംസാരിക്കാറുണ്ട്. അദ്ദേഹത്തെ കാണുമ്പോള്‍ ഒക്കെ എനിക്ക് വേദനയാണ്. എന്റെ വ്യക്തി ജീവിതത്തില്‍ എനിക്ക് പറ്റിയ ഏറ്റവും വലിയ നഷ്ടം, എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമായി മരണം വരെ അതുണ്ടാകും. കേരളത്തെ സംബന്ധിച്ചിടത്തോളം ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനില്ല. കുടുംബാംഗങ്ങളോടെല്ലാം ഞാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.