സിനിമ സീരിയില്‍ നടന് ടിഎസ് രാജു അന്തരിച്ചതായി തെറ്റിദ്ധരിച്ച് ആദരാഞ്ജലി പോസ്റ്റ് ഇട്ടതില്‍ ക്ഷമ ചോദിച്ച് നടന് അജു വര്‍ഗീസ്. ഇങ്ങനെയൊരു ആദരാഞ്ജലി പോസ്റ്റ് ഇട്ടതില്‍ കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നതായി അജു വര്‍ഗീസ് ടി എസ് രാജുവിനെ ഫോണിലൂടെ വിളിച്ച് പറഞ്ഞു. ഫേസ്ബുക്കില്‍ ആധികാരിക മെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരാളുടെ പോസ്റ്റ് കണ്ടതുകൊണ്ടാണ് അങ്ങനെ പോസ്റ്റ് ഇട്ടതെന്നും അജു വര്‍ഗീസ് പറഞ്ഞു.
ഒന്നും സംഭവിച്ചില്ല എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ക്ഷമ ചോദിക്കുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ടി എസ് രാജു മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ നടന് പൂര്‍ണമായും ആരോഗ്യവാനാണെന്ന് സീരിയല്‍ നടന് കിഷോര്‍ സത്യ പറഞ്ഞതോടെയാണ് സത്യം പുറത്തുവന്നത്.
നടന് പൂര്‍ണ ആരോഗ്യവാനാണെന്നും തെറ്റിദ്ധാരണ കൊണ്ടാകും ഇത്തരത്തിലുള്ള പ്രചാരണമെന്നും ടി എസ് രാജു പ്രതികരിച്ചു. അജു വര്‍ഗീസ് വിളിച്ച് സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞു.