യു എ ഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ കുറച്ചു. 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് എയർ ഇന്ത്യയുടെ പ്രഖ്യാപനം. ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം നാട്ടിൽ പോവാനാവാതെ പ്രവാസികൾ ആശങ്കയിലായിരുന്നു.
പുതുക്കിയ നിരക്ക് 330 ദിർഹമാണ്. യു എ ഇ യിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്കെത്തുന്ന വിമാനങ്ങൾക്ക് മാത്രമേ ഈ അനുകൂല്യം ബാധകമാവുകയുള്ളു. 35 കിലോ ഗ്രാമാണ് ബാഗേജ് അലവൻസായി തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് 21 മുതൽ ഒക്ടോബർ 25 വരെ ഈ നിരക്കിൽ യാത്ര ചെയ്യാം.