ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ. കണ്ണൂര്‍, കൊച്ചി കോഴിക്കോട്, എന്നിവിടങ്ങിളിലേക്കുള്ള സർവീസുകൾ ആണ് എയർ ഇന്ത്യ നിർത്തിവച്ചിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്കുള്ള സര്‍വീസിന്റെയും തിരുച്ചിറപ്പള്ളിയില്‍ നിന്ന് മസ്കറ്റിലേക്കുള്ള സര്‍വീസിന്റെയും സമയം പുനഃക്രമീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്കറ്റിലേക്ക് പുറപ്പെടുന്ന IX 0549 എന്ന വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വെെകിയായിരിക്കും സർവീസ് നടത്തുക. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും ഇതേ സമയക്രമത്തിൽ വൈകി സർവീസ് നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എയർഇന്ത്യയുടെ മംഗലാപുരത്ത് നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ വിമാന സർവീസുകൾ:
- തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടുന്ന IX 339 വിമാനം
- മസ്കറ്റില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 വിമാനം
- ബുധനാഴ്ചകളിലും ഞായറാഴ്ചകളിലുമായി കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോകുന്ന IX 337 വിമാനം
- മസ്കറ്റില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 വിമാനം
- വ്യാഴാഴ്ചകളില്‍ മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന IX 712 വിമാനം
- വെള്ളിയാഴ്ചകളില്‍ കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്ക് പോകുന്ന IX 711 വിമാനം