കോഴിക്കോട്; ഇന്നലെ രാത്രി പത്ത് മണിക്ക് ഷാർജയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യയുടെ ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് എയർഇന്ത്യ വൃത്തങ്ങളിൽ നിന്നുള്ള വിവരം.
180-ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്. പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പുറപ്പെട്ടവരാണ് വിമാനത്തിലെ യാത്രക്കാരിലേറെയും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ എയർ ഇന്ത്യ യാത്രക്കാർക്ക് നൽകിയിരിക്കുന്ന അറിയിപ്പ്.