ദുബായ്: യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്കിൽ കുറവ്. അവധിക്കാല തിരക്ക് കഴിഞ്ഞതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ദുബായിലെ ട്രാവൽ ഏജന്റുമാർ പറയുന്നു. അതേസമയം ഹിജ്റി അവധി അടുത്തിരിക്കുന്നതിനാൽ ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെന്നും അടുത്ത മാസം പകുതിയോടെ ഓണം സീസണിലെ തിരക്ക് കാരണം കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂടിയേക്കാമെന്നും ഏജൻ്റുമാർ പ്രവർത്തിക്കുന്നു.
ഓൺലൈൻ ട്രാവൽ ഏജൻസിയായ സ്കൈസ്കാനറിന്റെ അഭിപ്രായത്തിൽ, സ്കൂൾ അവധിക്കാലത്തിന്റെ ആദ്യ രണ്ടാഴ്ചയാണ് യാത്രയ്ക്ക് യാത്രാതിരക്കേറുന്നതും ടിക്കറ്റ് നിരക്ക് കുത്തനെ കൂടുന്നതും. “സ്കൈസ്കാനറിന്റെ കണക്കുകൾ പ്രകാരം ജൂലൈ ആദ്യ ആഴ്ച മുതൽ ആഗസ്റ്റ് രണ്ടാം വാരം വരെ സാധാരണനിരക്കിൽ വിമാനയാത്ര സാധ്യമാകും.
ജൂലായ് രണ്ടാം വാരം മുതൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവുണ്ടാകുമെന്ന് ദെയ്റ ട്രാവൽ ആൻഡ് ടൂറിസ്റ്റ് ഏജൻസി ജനറൽ മാനേജർ സുധീഷ് ഖലീജ് ടൈംസിനോട് പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതു പതിവാണെന്നും ജൂൺ 20 മുതൽ ജൂലൈ 15 വരെയുള്ള സമയത്താണ് സാധാരണ ടിക്കറ്റ് നിരക്ക് ഉയർന്നു നിൽക്കാറെന്നും സുധീഷ് ചൂണ്ടിക്കാട്ടുന്നു. ശേഷം ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 10 വരെ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും. ആഗസ്ത് 29 ന് ഓണമാണ്, ആ സമയത്ത് സ്കൂളുകളും വീണ്ടും തുറക്കും. യൂറോപിൽ നിന്നും യുഎയിലേക്ക് ധാരാളം പേർ സഞ്ചരിക്കുന്ന സമയം കൂടിയാണിത്.
“അർമേനിയ, അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇതേ കാലയളവിൽ ടിക്കറ്റ് നിരക്കുയരാൻ സാധ്യതയുണ്ട്. സ്വന്തം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാത്ത ആളുകൾക്ക് ഈ അയൽ രാജ്യങ്ങളിലേക്ക് മൂന്ന് നാല് ദിവസം അവധിക്കാലം പോകുന്ന പതിവുള്ളതാണ് കാരണം. ജൂലൈ മൂന്നാം വാരത്തിലാണ് ഹിജ്റി പുതുവത്സരം., പക്ഷേ അത് ഒരു പൊതു അവധി ആയിരിക്കുമോ ഇല്ലയോ എന്ന് അറിയില്ല. ഇത് ഒരു പൊതു അവധിയായി പ്രഖ്യാപിച്ചാൽ, കൂടുതൽ ദിവസങ്ങൾ അവധി കിട്ടും. കൂടാതെ വിസ ഓൺ അറൈവൽ സൗകര്യമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആളുകൾ കൂടുതൽ താൽപ്പര്യപ്പെടുന്ന പതിവും ഉണ്ട്., ഈ രാജ്യങ്ങൾ യുഎഇയോട് വളരെ അടുത്താണെന്ന് പറയേണ്ടതില്ല.