ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈയുമായുള്ള ഭിന്നതകളെ ചൊല്ലിയാണ് എഐഎഡിഎംകെ ബിജെപി ബാന്ധവം ഉപേക്ഷിച്ചത്.
ചെന്നൈയിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിലാണ് ബിജെപി ബന്ധം ഒഴിയാനുള്ള ഔദ്യോഗിക തീരുമാനം എടുത്തത്. ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് തീരുമാനിക്കുമെന്നും അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി മുനുസാമി അറിയിച്ചു.
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയെ മറികടന്ന് മുഖ്യപ്രതിപക്ഷമാവാനുള്ള ബിജെപിയുടേയും അണ്ണാമലൈയുടേയും നീക്കങ്ങൾ നേരത്തെ തന്നെ ഇരുകക്ഷികൾക്കും ഇടയിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. മുൻമുഖ്യമന്ത്രി സി.എൻ അണ്ണാദുരൈയെക്കുറിച്ച് അണ്ണാമലൈ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതോടെ ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റുകൾക്കായി സമ്മർദ്ദം ചെലുത്തിയതും അണ്ണാ ഡിഎംകെ നേതൃത്വത്തെ പ്രകോപിപ്പിച്ചുവെന്നാണ്