കണ്ണൂരില്‍ മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പുറം ഐഎച്ച്ഡിപി കോളനിയിലെ ഷാജി എന്ന നന്ദുവാണ് മരിച്ചത് 20 വയസായിരുന്നു.
കൊട്ടുകപ്പാറ കോളനിയിലെ കുമാരന്-ജാനു ദമ്പതികളുടെ മകനാണ് മരിച്ച നന്ദു. വീടിന് സമീപത്തെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു നന്ദു. ഇതിനിടെയാണ് മൂര്‍ഖന്റെ കടിയേറ്റത്.
ഉടന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ വിദഗ്ധ ചികിത്സയ്ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്.