തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകീട്ട് അഞ്ചുമണിക്കൂര്‍ അടച്ചിടും. ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് നടക്കുന്നതിനാലാണ് വൈകിട്ട് നാല് മണി മുതല്‍ രാത്രി 9 മണിവരെ വിമാനത്താവളം അടച്ചിടുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് കടന്നു പോകുന്നത് വിമാനത്താവളത്തിന് ഉള്ളിലൂടെയാണ്. ആറാട്ട് കടന്നു പോകുന്ന സമയത്തെ വിമാനത്താവളത്തിലെ മുഴുവന്‍ സര്വസും നിര്‍ത്തിവെക്കും.

1932 മുതല്‍ വിമാനത്താവളം സ്ഥാപിതമായ കാലം മുതല്‍ പിന്തുടരുന്ന നടപടിയാണിത്. വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിടാറുള്ളത്. മാര്‍ച്ചിനും ഏപ്രിലിനും പൈങ്കുനി ഉത്സവ സമയത്താണ് ഇങ്ങനെ സര്‍വീസ് നിര്‍ത്തലാക്കുന്ന മറ്റൊരു സമയം.
വിമാനങ്ങളുടെ പുതുക്കിയ സമയം അറിയാന്‍ അതാത് വിമാന കമ്പനികളുമായി യാത്രക്കാര്‍ ബന്ധപ്പെടേണ്ടതാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
