‘കാക്ക’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക സജീവന് (24) അന്തരിച്ചു. ഷാര്‍ജയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റെയും ലിമിറ്റയുടെയും മകളാണ്. ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്ത് വരികയായിരുന്നു.
‘കാക്ക’യിലെ ലക്ഷ്മിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഞ്ചമി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയായിരുന്നു ഹ്രസ്വ ചിത്രത്തിലൂടെ മുന്നോട്ട് വെച്ചത്.
ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്ണ തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യ ഹരിത നായകന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.