ചെന്നൈ: നടനും സംഗീതസംവിധായകനുമായ വിജയ് ആൻ്റണിയുടെ മകളെ ചെന്നൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിജയ് ആൻ്രണിയുടെ ഏകമകൾ മീരയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചെന്നൈ തെയ്നാംപേട്ടിലുള്ള വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായിരുന്നു മീര. പുലർച്ചെയോടെ ആണ് മീരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങിലായി മീര എന്നാണ് വിവരം.