സിനിമാ നടനും മുൻ എം പി യുമായ സുരേഷ് ഗോപി പേരിൽ മാറ്റം വരുത്തി. പേരിന്റെ സ്പെല്ലിങ്ങിൽ ഒരു ‘എസ്’ കൂടി കൂട്ടി ചേർത്ത് ‘Suressh Gopi’, എന്നാക്കി മാറ്റിയിരിക്കുകകയാണ്. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നൽകിയിരുന്ന പേരിലും താരം ഈ മാറ്റം വരുത്തിയിട്ടുണ്ട് .
നിരവധി പേരാണ് ഈ മാറ്റം അറിയിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇതാധ്യമായല്ല ഒരു താരം പേരിൽ മാറ്റങ്ങൾ വരുത്തുന്നത്. ലെന റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങൾ ഇതിനു മുൻപ് ഇത്തരത്തിൽ പേരിൽ മാറ്റങ്ങൾ വരുത്തിയവരാണ്.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹൂം മൂസ ‘എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കൂടി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് സംവിധായകന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സെപ്റ്റംബർ 30 നാണ് തീയേറ്ററുകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തുക.