ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നടന്മാരായ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇരുവരും എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം വലിയ നഷ്ടം തന്നെയാണെന്ന് കുഞ്ചാക്കോ ബോബന് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ജനസമ്മതനായ, ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥം പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തിത്വമാണ്. വ്യക്തിപരമായും അറിയാം. പൊതു ജീവിതത്തിലും ജനങ്ങള്‍ക്ക് വേണ്ടി മാത്രം സമയം കണ്ടെത്തിയിരുന്ന യഥാര്‍ത്ഥ മനുഷ്യ ജീവി കൂടിയാണ് ഉമ്മന്‍ ചാണ്ടിയെന്നും കുഞ്ചാക്കോ ബോബന് പ്രതികരിച്ചു.
ഒരിക്കല്‍ രാത്രി 12 മണി ഒക്കെ കഴിഞ്ഞ് കാണും, അദ്ദേഹത്തെ കാണാന്‍ ഞാന്‍ ഒരിക്കല്‍ വീട്ടില്‍ ചെല്ലുമ്പോള്‍, അദ്ദേഹത്തിന്റെ വീട്ടില്‍ ഫയലുകളുടെ കൂമ്പാരത്തിനിടയിലാണ് അദ്ദേഹം ഇരിക്കുന്നത്. ആ സമയത്തും ജനങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. അതിനിടക്ക് ഫോണ്‍ കോള്‍ വരുന്നുണ്ട്, കുറേ പേര് ചുറ്റുമിരിക്കുന്നുണ്ട്. അങ്ങനെ ഒരു സമയത്ത് സൗഹൃദ സംഭാഷണത്തിന് പോലും എനിക്ക് തോന്നിയില്ല. അദ്ദേഹം അത്രയും തിരക്കിനിടയിലാണ് അപ്പോഴും ഉണ്ടായിരുന്നത്. എപ്പോഴും ഓര്‍ക്കുമ്പോള്‍ അതാണ് ആദ്യം ഓര്‍മയിലേക്ക് വരുന്ന ചിത്രമെന്നും താരം പറഞ്ഞു.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍
അദ്ദേഹത്തിന്റെ നിര്യാണം എന്ന് പറയുന്നത് വലിയ നഷ്ടം തന്നെയാണ്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ജനസമ്മതനായ ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥം പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തിത്വമാണ്. വ്യക്തിപരമായും അറിയാം. പൊതു ജീവിതത്തിലും ജനങ്ങള്‍ക്ക് വേണ്ടി മാത്രം സമയം കണ്ടെത്തിയിരുന്ന യഥാര്‍ത്ഥ മനുഷ്യ ജീവി കൂടിയാണ്.
അദ്ദേഹം എന്റെ കുടുംബപരമായ എല്ലാ ചടങ്ങുകള്‍ക്കും കൂടുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്കും ഒരു മുന്നറിയിപ്പും കൂടാതെ കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുണ്ട്. അതെനിക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുണ്ട്. അതാണ് പ്രത്യേകത. എനിക്കും വ്യക്തിപരമായ ഒരു നഷ്ടം തന്നെയാണ്.
ഒരിക്കല്‍ രാത്രി 12 മണി ഒക്കെ കഴിഞ്ഞ് കാണും, അദ്ദേഹത്തെ കാണാന്‍ ഞാന്‍ ഒരിക്കല്‍ വീട്ടില്‍ ചെല്ലുമ്പോള്‍, അദ്ദേഹത്തിന്റെ വീട്ടില്‍ ഫയലുകളുടെ കൂമ്പാരത്തിനിടയിലാണ് അദ്ദേഹം ഇരിക്കുന്നത്. ആ സമയത്തും ജനങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. അതിനിടക്ക് ഫോണ്‍ കോള്‍ വരുന്നുണ്ട്, കുറേ പേര് ചുറ്റുമിരിക്കുന്നുണ്ട്. അങ്ങനെ ഒരു സമയത്ത് സൗഹൃദ സംഭാഷണത്തിന് പോലും എനിക്ക് തോന്നിയില്ല. അദ്ദേഹം അത്രയും തിരക്കിനിടയിലാണ് അപ്പോഴും ഉണ്ടായിരുന്നത്. എപ്പോഴും ഓര്‍ക്കുമ്പോള്‍ അതാണ് ആദ്യം ഓര്‍മയിലേക്ക് വരുന്ന ചിത്രം.