ബോളിവുഡ് നടൻ കെ.ആർ.കെയെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിൽ വന്നിറങ്ങിയ നടനെ രണ്ട് വർഷം മുൻപ് വിവാദമായ ട്വീറ്റിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്തരിച്ച നടൻ റിഷി കപൂർ, ഇർഫാൻ ഖാൻ എന്നിവർക്കെതിരെ മോശം പരാമർശങ്ങൾ ഉന്നയിച്ചതാണ് കേസിനാധാരം.
ഐപിസി 294 വകുപ്പ് പ്രകാരമാണ് കെ ആർ കെയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് പല വകുപ്പുകൾ കൂടി കൂട്ടിചേർക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ ബോരിവാലി കോടതിയിൽ ഇന്ന് ഹാജരാക്കുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.