സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നതായി നടൻ ജോജു ജോർജ് . ഇനിയുള്ള കുറച്ചു കാലം സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, ആരും ഉപദ്രവിക്കരുത്, പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും നടൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം ജോജു ഇക്കാര്യം വെളിപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിലൂടെ നിരവധി അധിക്ഷേപങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാൽ ഇരട്ട പുറത്തിറങ്ങിയതോടെ വീണ്ടും സജീവമാകാൻ ശ്രമിച്ചതാണ്. പിന്നേയും അനാവശ്യമായ കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്ന സാഹചര്യങ്ങൾ ഉണ്ടായെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.
കുറച്ച് കാലം സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും തന്നെ വെറുതെ വിടണമെന്നും ജോജു പറഞ്ഞു. കരിയറിലെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. എല്ലാവരുടെയും സഹായം വേണം എന്നൊന്നും പറയുന്നില്ല. എന്നാല്‍ ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷമെന്നും ജോജു പ്രതികരിച്ചു.
ഇനി ഉപദ്രവിക്കണം എന്നാണെങ്കിൽ ഒന്നും പറയാനില്ല. പിന്തുണക്കുന്നവർക്ക് നന്ദിയുണ്ടെന്നും ജോജു വീഡിയോയിലൂടെ പറഞ്ഞു. ജോജു കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ സിനിമയാണ് ‘ഇരട്ട’.