സംവിധായകന് അല്‍ഫോന്‍സ് പുത്രന് സിനിമ കരിയര്‍ നിര്‍ത്തരുതെന്ന് നടന് ഹരീഷ് പേരടി. കല തന്നെയാണ് അല്ഫോന്സിനുള്ള മരുന്നെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സിനിമ തിയേറ്റര്‍ കരിയര്‍ നിര്‍ത്തുകയാണെന്ന അല്‍ഫോന്‍സ് പുത്രന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ഹരീഷ് പേരടി. അല്‍ഫോണ്‍സ് പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു. എന്നാലും അല്ഫോന്സിനെ പോലുള്ള പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം. അതിന് സിനിമ തുടര്‍ന്നും ചെയ്തേപറ്റു. ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല എന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളില്‍ ഞങ്ങള്‍ മുന്ന് നേരം കഴിക്കാറുള്ളത്. നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍ എന്നും ഹരീഷ് പേരടി കുറിച്ചു.
തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ആണെന്ന് സ്വയം കണ്ടെത്തിയതായും അതിനാല്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്നുമാണ് അല്‍ഫോന്‍സ് പുത്രന് കഴിഞ്ഞ ദിവസം ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ കുറച്ച് സമയത്തിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
‘ഞാന്‍ എന്റെ സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ആണെന്ന് സ്വയം മനസിലാക്കി. ആര്‍ക്കും ഭാരമാവാന്‍ എനിക്ക് ആഗ്രഹമില്ല. പാട്ടുകളും വീഡിയോകളും ഷോര്‍ട്ട് ഫിലിമുകളും കൂടിപ്പോയാല്‍ ഒടിടിക്ക് വേണ്ടിയുള്ള കണ്ടന്റുകളും നിര്‍മിക്കും. എനിക്ക് സിനിമ നിര്‍ത്തണമെന്ന് ആഗ്രഹമില്ല. പക്ഷെ മറ്റുവഴികളില്ല. എനിക്ക് ചെയ്യാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ ഒന്നും ഞാന്‍ നടത്തുന്നില്ല. ആരോഗ്യം മോശമാവുകയോ നമുക്ക് പ്രവചിക്കാന്‍ കഴിയാത്ത രീതിയില്‍ ആവുകയോ ചെയ്യുമ്പോള്‍ ഇന്റര്‍വെല്‍ പഞ്ചുകളില്‍ വരുന്നത് പോലെയുള്ള ട്വിറ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും,’ എന്നാണ് അല്‍ഫോന്‍സ് കുറിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അല്‍ഫോണ്‍സ് താങ്കള്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു..എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം..അതിന് താങ്കള്‍ സിനിമ ചെയ്തേപറ്റു…ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല…നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും…സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന് …നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് …നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളില്‍ ഞങ്ങള്‍ മുന്ന് നേരം കഴിക്കാറുള്ളത്…നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍…ജഹ്വ തിരിച്ചുവരിക…ഞങ്ങളെ രക്ഷിക്കുക..നിങ്ങള്‍ സിനിമ ചെയ്ത് കാണാന്‍ ഞാന്‍ അത്രയും ആഗ്രഹിക്കുന്നു…കേരളം മുഴുവന്‍ കൂടെയുണ്ട്..സിനിമ ചെയ്തേ പറ്റു