ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്റെ പുതിയ ഫോട്ടോ ആരാധകരുമായി പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പമുള്ള ഫോട്ടോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്.
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നാണ് ബാല ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക.
https://www.facebook.com/ActorBalaOfficial/posts/798219718330475
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു. മാർച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.