പ്രസവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ നവജാത ശിശു മരിച്ചു. ജനിച്ച് നാലാം നാളാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കുഞ്ഞിനെ ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. വ്യാഴാഴ്ച രാത്രി 8.40നാണ് പള്ളിപ്പുറത്ത് ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചത്.
വ്യാഴാഴ്ച രാത്രി 8.40 ഓടെയാണ് പള്ളിപ്പുറത്ത് വെച്ച് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കെഎസ്ആര്‍ടിസി ബസ് ആശുപത്രിയില്‍ നിന്ന് മണമ്പൂരേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ചെന്ന് ഇടിച്ചത്.
അനു നാല് ദിവസം മുമ്പാണ് എസ്.എ.ടി ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഡ്രൈവര്‍ സുനിലിന്റെ ഓട്ടോറിക്ഷയില്‍ അനു, കുഞ്ഞ്, ഭര്‍ത്താവ് മഹേഷ്, ഇവരുടെ മൂത്ത കുട്ടി അനുവിന്റെ അമ്മ ശോഭ എന്നിവരാണ് ഉണ്ടായിരുന്നത്.
അപകടത്തില്‍ നവജാത ശിശിവും ഡ്രൈവര്‍ സുനിലും ശോഭയും മരിച്ചു. ഗുരുതരമായ പരിക്കേറ്റ മഹേഷും മൂത്ത മകളും അനുവും ചികിത്സയിലാണ്.
മഹേഷും കുഞ്ഞും പുറത്തേക്ക് തെറിച്ചുവീണു. എന്നാല്‍ ഡ്രൈവര്‍ വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങി പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തു.