വനിതാശാക്തീകരണത്തിന് ഇന്ത്യയും യുഎഇയും വൻ പ്രാധാന്യമാണ് നൽകിവരുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അബുദാബിയിൽ സംഘടിപ്പിച്ച ദ്വിദിന ആഗോള വനിതാ ഉച്ചകോടിയോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇന്ത്യൻ രാഷ്ട്രപതി. ഓൺലൈനായാണ് രാഷ്ട്രപതി പങ്കെടുത്തത്.
ചൊവ്വാഴ്ച്ച ശൈഖ ഫാത്തിമ ബിന്ദ് മുബാറക്കാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. ഇന്ത്യ ഉൾപ്പടെ നൂറിലധികം രാജ്യങ്ങളിൽ നിന്ന് നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തു.ശൈഖ ഫാത്തിമ ബിന്ദ് മുബാറക്കിന് യു.എ.ഇ യോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ വനിതാ ഉച്ചകോടിയെന്ന് രാഷ്ട്രപതി പറഞ്ഞു. ആഗോള വനിതാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതകളെ രാഷ്ട്രപതി അഭിനന്ദിച്ചു.
സ്ത്രീ ശാക്തീകരണത്തിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനാണ് തങ്ങൾ മുൻതൂക്കം കൊടുക്കുന്നത്. ഇതിനായി മൂന്നു മേഖലകളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. താഴെത്തട്ടിൽ നിന്നുൾപ്പെടെ എല്ലാ തലങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക, സ്ത്രീകളുടെ സംരംഭത്തെ പ്രോത്സാഹിപ്പിക്കുക ,സ്ത്രീകളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ സ്ത്രീ ശാക്തീകരണത്തിനും, തൊഴിൽ മേഖലയിൽ തുല്യ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള വഴിയാണിതെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.
വനിതകളുടെ നേതൃത്വത്തിൽ സമാധാനം സ്ഥാപിക്കുന്നതിനും, സാമൂഹിക സമന്വയം, സമൃദ്ധി എന്നിവ ഉയർത്തി കാട്ടുകയുമാണ് ഗ്ലോബൽ വുമൺ സബ്മിറ്റ് 2023 ലൂടെ ലക്ഷ്യം വെക്കുന്നത്. യു.എ.യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീറും സമ്മേളനത്തിൽ പങ്കെടുത്തു. .