ഗാർഹിക തൊഴിൽ തർക്കങ്ങൾ പരാതിപ്പെടുന്നതിനായി ഇനി മുതൽ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. സഹേൽ ആപ്ലിക്കേഷൻ വഴിയാണ് പുതിയൊരു സൗകര്യംകൂടി ഒരുക്കിയിരിക്കുന്നത്. ഇതോടെ തൊഴിലുടമക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഫോമുകൾ വഴി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി സമര്‍പ്പിക്കാനാകും.
അതേസമയം ഇരുകൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇത്തരം സുതാര്യമായ സംവിധാനങ്ങളിലൂടെ പരാതി നല്‍കുന്നതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഓൺലൈനായി പരാതി നൽകേണ്ട രീതി
ഓൺലൈനായി പരാതി സമര്‍പ്പിക്കേണ്ടവര്‍ മാൻപവർ വെബ്സൈറ്റ് സന്ദര്‍ശിച്ചതിന് ശേഷം ഗാർഹിക സഹായ തർക്ക സേവനം തിരഞ്ഞെടുക്കുക. തുടര്‍ന്ന് ആവശ്യമായ രേഖകള്‍ സഹിതം വിവരങ്ങള്‍ പൂരിപ്പിക്കണം. ഈ രീതിയിൽ പരാതി സമര്‍പ്പിക്കാമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അധികൃതര്‍ അറിയിച്ചു.