ഒമാനിലെ ആകെ ജനസംഖ്യ ഏകദേശം 50 ലക്ഷത്തോടടുക്കുന്നു. ഇതിൽ 20 ലക്ഷവും പ്രവാസികളാണ്. നവംബർ അവസാനത്തോടെ ജനസംഖ്യ 49,04,047 ആയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബറിൽ 4,876,125 ആയിരുന്നു ജനസംഖ്യ. എന്നാൽ ഒരുമാസത്തിനുള്ളിൽ 27,922 ആളുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. നവംബർ അവസാനത്തോടെ ഒമാനികളുടെ എണ്ണം 28,61,417 ആയതായി ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു.
അതേസമയം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 4640 ആളുകളുടെ വർധനവുണ്ടായി. കൂടാതെ 20,42,630 പ്രവാസികളാണ് നവംബറിൽ ഒമാനിലുണ്ടായിരുന്നത്. ഒക്ടോബറിൽ 20,19,348 ആളുകളായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത് മസ്കത്ത് ഗവർണറേറ്റിലാണ്. 14,63,218. 58,519 ആളുകളുമായി അൽ വുസ്തയാണ് ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ഗവർണറേറ്റ്.