തെക്കൻ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ ഭാഗമായി യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിലുണ്ടായത്. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങളിലുൾപ്പെടെ 20 സെക്കൻഡോളം പ്രകമ്പനമുണ്ടായി. എന്നാൽ യുഎഇയിൽ ഒരിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
യു എ ഇ സമയം ബുധനാഴ്ച രാത്രി 7.17നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. അതേസമയം നിവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉയരത്തിലുള്ള കെട്ടിടങ്ങളിൽ കഴിയുന്നവർക്കാണ് പ്രകമ്പനത്തിന്റെ തീവ്രത വലിയ തോതിൽ അനുഭവപ്പെട്ടത്. തെക്കൻ ഇറാനിലുണ്ടാകുന്ന ഭൂചലനങ്ങൾ മുമ്പും യു എ ഇയിൽ പ്രകമ്പനത്തിന് കാരണമായിട്ടുണ്ട്.