ലോകത്തെ ഏറ്റവും വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിലാണ് മൗന ലോവ സ്ഥിതിചെയ്യുന്നത്. 38 വർഷത്തിന് ശേഷമാണ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്. അഗ്നിപർവതത്തിൽ നിന്ന് തീജ്വാലകൾ പ്രവഹിക്കുന്നതിന്റെയും ചുവന്ന ലാവ ഒഴുകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും നേരത്തെ അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കാനായി. മുൻപ് 1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് കിലോമീറ്റർ അകലെയുള്ള ഹിലോ നഗരത്തിൽ വരെ ലാവ ഒഴുകി പടർന്നിരുന്നു. ഇത്തവണ ജനവാസ മേഖലകളിലേക്ക് ലാവ എത്തില്ലെന്ന് അധികൃതർ കണക്കാക്കുന്നു. ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്കായിരുന്നു അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
Another view of #maunaloa erupting this morning taken by our Paradise team #hawaii #volcano pic.twitter.com/teU5w3NnAx
— Paradise Helicopters (@Paradisecopters) November 29, 2022