വിദേശികളായ മുസ്ലിം ഇതര വിഭാഗക്കാർക്ക് അഞ്ച് ഭാഷകളിലായി വിവാഹ സേവനങ്ങൾ ഏര്പ്പെടുത്തിയയെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ്. അറബിക്, ഇംഗ്ലിഷ്, റഷ്യൻ, ചൈനീസ്, സ്പാനിഷ് ഭാഷകളിലാണ് സേവനം ലഭ്യമാവുക. ഭാവിയിൽ കൂടുതൽ ഭാഷകളിലേക്ക് സേവനം വിപുലപ്പെടുത്തുമെന്നും എഡിജെഡി അറിയിച്ചു.
18 വയസ്സു പൂർത്തിയായ അമുസ്ലിംകൾക്ക് രക്ഷിതാവിന്റെ സമ്മതം ഇല്ലാതെ തന്നെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. നോൺ മുസ്ലിം കോർട്ടാണ് അപേക്ഷ പരിഗണിക്കുന്നത്. രാജ്യത്തെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ നിയമപ്രകാരം വിവാഹിതരാകാം.