റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിൽ സ്ഫോടനം. പ്രാദേശിക സമയം രാവിലെ 06.07നാണ് സംഭവം. സ്ഫോടനത്തിൽ ഏഴ് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചു. യുക്രെയ്നുമായുളള യുദ്ധം നടന്നുകൊണ്ടിരിക്കെ റഷ്യക്ക് ഏറ്റ കനത്ത തിരിച്ചടിയാണിത്. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളപായം ഇല്ലെന്നാണ് സൂചന.
Early photo of the bridge fire before the roadway collapsed. Seems to corroborate the story about a truck explosion leading to the train fire, but the day is still young. pic.twitter.com/teWMXDQS3z
— Kevin Rothrock (@KevinRothrock) October 8, 2022
സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാൻ പുടിൻ ഉത്തരവിട്ടെന്ന് ക്രെംലിൻ വക്താവ് അറിയിച്ചു. ‘ഞങ്ങൾക്കെതിരെ മറഞ്ഞിരുന്ന് ഭീകരവാദ യുദ്ധം നടത്തുന്നുണ്ട്’ എന്ന് റഷ്യയിലെ ഭരണകക്ഷി നേതാവ് ഒലെഗ് മൊറോസോവ് സംഭവത്തിന് ശേഷം പറഞ്ഞു. ‘ക്രിമിയ പാലം, തുടക്കം. നിയമവിരുദ്ധമായതെല്ലാം നശിപ്പിക്കണം. മോഷ്ടിച്ചതെല്ലാം യുക്രെയ്ന് തിരികെ നൽകണം. കൈവശപ്പെടുത്തിയ ഇടങ്ങളില്‍ നിന്നെല്ലാം റഷ്യയെ പുറത്താക്കണം.’ എന്ന് സ്ഫോടനത്തിന് പിന്നാലെ യുക്രെയ്ന് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മൈക്കെലോ പൊഡോലിയാക് ട്വീറ്റ് ചെയ്തു.
— Anton Gerashchenko (@Gerashchenko_en) October 8, 2022
2018ൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിന്റെ നിർദേശ പ്രകാരമാണ് ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം നിർമ്മിക്കുന്നത്. 400 കോടി ഡോളർ ചെലവിൽ നിര്‍മിച്ച 18 കിലോമീറ്റർ നീളമുള്ള പാലമാണിത്. യുക്രെയ്നുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ സൈനികർക്ക് യുദ്ധ സാമഗ്രികൾ എത്തിക്കുന്നതിൽ നിർണായകമാണ് ഈ പാലം.