യു എ ഇ യിലെ കാലാവസ്ഥ പൊതുവേ നല്ലതായിരിക്കും. അന്തരീക്ഷം ചിലപ്പോൾ ഭാഗികമായി മേഘാവൃതമാവും. മൂടൽ മഞ്ഞ് കുറയുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തിരശ്ചീന ദൃശ്യ പരത കുറവായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഉച്ചയോടെ ചില അന്തരിക മേഖലകളിലേക്ക് ഇവ വ്യാപിക്കുകയും ചെയ്യാം. അതേസമയം അബുദാബിയിലും ദുബായിലും ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. താഴ്ന്ന താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും ആവും.
ചില ആന്തരിക ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമായേക്കാമെന്നും വിലയിരുത്തുന്നു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.