സ്പെയിനിലെ മഡ്രിഡിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നുവെന്ന് കുവൈറ്റ് എയർവേയ്സ് സി ഇ ഒ മാഇൻ റസൂഖി അറിയിച്ചു. കുവൈറ്റിൽ നിന്നും ഒരുപാട് പേർ നിരന്തരമായി യൂറോപ്പിലേക്ക് യാത്രചെയ്യുന്നുണ്ട്. ഇവരുടെ അഭ്യർത്ഥനയും സൗകര്യവും പരിഗണിച്ചാണ് ഈ തീരുമാനം.
എയർ യൂറോപ്പിന്റെ സഹായത്തോടെയാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. അതേസമയം കുവൈറ്റിൽ നിന്നുള്ളവരുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് സ്പെയിൻ എന്ന് സ്പെയിനിലെ കുവൈറ്റ് അംബാസിഡർ ഖലീഫ അൽ ഖറാഫി അഭിപ്രായപ്പെട്ടു. 65,000ത്തോളം വരുന്ന കുവൈത്തികളാണ് ഈ വർഷം സ്പെയിൻ സന്ദർശിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു. വിമാന സർവീസ് ആരംഭിക്കുന്നതോടുകൂടി ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയുമുണ്ട്.